Thursday, 30 October 2014

30-10-2014നു സ്കൂള്‍ അങ്കണത്തില്‍ വെച്ചുള്ള കായിക മത്സരം - ഒരു കാഴ്ച

സ്കൂള്‍ സ്പോര്‍ട്സ്

ഓണ്‍ യുവർ മാർക്ക് ............

ഒന്നാം ക്ലാസ്സ്  ഫിനിഷിംഗ് പൊയന്റിലേക്ക്.........



Wednesday, 24 September 2014


Agriculture in school with the help of seeds gave away by puthige Krishibhavan

പച്ചക്കറി കൃഷി 2013-14 

അച്ചിങ്ങ പയർ 

കുട്ടികൾ കൃഷിത്തോട്ടത്തിൽ 

കോവയ്ക്ക കൃഷി... വിളവെടുപ്പ്....

കൂട്ടായ പ്രവർത്തനത്തിൽ 



Tuesday, 23 September 2014

പ്രതീകാത്മക കുന്ന് സംരക്ഷണം - ക്ലാസ് പ്രവര്‍ത്തനം.

നാലാം ക്ലാസില്‍ പരിസര പഠനത്തിലെ മണ്ണും മലയും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നടത്തിയ "പ്രതീകാത്മക കുന്ന് സംരക്ഷണം " എന്ന പ്രവര്‍ത്തനം.

ക്ലാസ് മുറിയില്‍ കുട്ടികള്‍ കുന്ന് ഒരുക്കി നഷ്ടപ്പെട്ട് പോകുന്ന ഔഷധ സസ്യങ്ങള്‍ കുന്നില്‍ നട്ടുപിടിപ്പിച്ചു. മനുഷ്യര്‍ മൊട്ടയടിച്ച കുന്നുകളുടെ പരിതാപകരമായ അവസ്ഥക്ക് പകരമായി പ്രതീകാത്മകമായി കുട്ടികള്‍ ഉണ്ടാക്കിയ കുന്നിനെ '' പച്ച പുതപ്പിച്ചു ''

കുട്ടികളുടെ പ്രവൃത്തി നിരീക്ഷിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് അവരെ അഭിനന്ദിക്കുന്നു.

ഓണാഘോഷം 2014-15

         ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സമുചിതമായി നടത്തി. നാട്ടുകാര്‍ക്ക് പായസ വിതരണം പി.ടി.എ.യുടെ സജീവ പങ്കാളിത്തത്തോടെ നടത്തി. കുട്ടികള്‍ക്ക് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കി.
        സ്കൂളിലെ കുട്ടികള്‍ക്കും സമീപത്തെ അംഗന്‍വാടിയിലെ കുട്ടികള്‍ക്കും ഓണസദ്യ ഒരുക്കി. സാമ്പാര്‍, എലിശ്ശേരി, പച്ചടി, അച്ചാര്‍, പപ്പടം, ഉപ്പേരി, വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി എന്നിവ കൂട്ടി വാഴയിലയില്‍ ഓണസദ്യ വിളമ്പി.
        കുട്ടികള്‍ നാടന്‍പൂക്കള്‍ കൊണ്ട് അതിമനോഹരമായ പൂക്കളം ഒരുക്കി. മാവേലിയെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞും ഓണപ്പാട്ടുകള്‍ പാടിയും അന്നേ ദിവസം ഉത്സവഭരിതമാക്കി.
ചെറുചിരിയോടെ തങ്ങള്‍ ഒരുക്കിയ നാടന്‍ പൂക്കളത്തിനു മുമ്പില്‍

കൊച്ചുകരങ്ങളില്‍ വിരിഞ്ഞ നാടന്‍ പൂക്കളം(കോളാമ്പി, ചെമ്പരത്തി, വേലിപ്പൂ, ഹനുമാന്‍ കിരീടം, ചെമ്പകം, വാടാമല്ലി, അക്കേഷ്യ പ്പൂ, തുമ്പപ്പൂ, വട്ടപ്പലം, റോസാപ്പൂ)




ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍

പന്തി ഭോജനം : അന്യം നിന്നുപോകുന്ന ശീലങ്ങള്‍ പുനരാവിഷ്കരിച്ചപ്പോള്‍....ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന കുരുന്നുകള്‍

ഓണസദ്യ ....തൂശനിലയില്‍ ചോറും കറികളും മനം നിറഞ്ഞുണ്ണുന്ന കുരുന്നുകള്‍... ഈ കാഴ്ച ഇന്ന് അപൂര്‍വ്വം.
വിളമ്പാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഓണസദ്യ വിഭവങ്ങള്‍... സാമ്പാര്‍, എലിശ്ശേരി, പച്ചടി, അച്ചാര്‍, ഉപ്പേരി, വറുത്തുപ്പേരി, ശര്‍ക്കരയുപ്പേരി, പപ്പടം.

നാട്ടുകാര്‍ക്കുള്ള ഓണപ്പായസ വിതരണം (പ്രഥമന്‍).... പായസ വിതരണത്തിന്റെ ഉദ്ഘാടനം ബഹു. പി.ടി.എ. പ്രസിഡണ്ട് അബ്ദുള്ള കെ. നിര്‍വ്വഹിക്കുന്നു. വൈ.പ്രസിഡണ്ട് ശ്രീ.അബ്ബാസ് സമീപം.....

Friday, 22 August 2014

AKSHARA MUTTAM QUIZ 2014-15



BALA SABHA 2014-15 .... കുട്ടികളുടെ സര്‍ഗ്ഗാത്മക പോഷണ പരിപാടി.

കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച ബാലസഭ നടത്തുന്നു. തികച്ചും കുട്ടികളുടെ നിയന്ത്രണത്തിലുള്ള പരിപാടിയാണത്. പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരം ബാലസഭാ കണ്‍വീനര്‍ ശേഖരിക്കുന്നു.



ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ അവരവര്‍ക്ക് മികച്ചതെന്ന് തോന്നുന്ന പരിപാടികള്‍ യാതൊരു മടിയുമില്ലാതെ അവതരിപ്പിക്കുന്നു.