Friday, 22 August 2014

AKSHARA MUTTAM QUIZ 2014-15



BALA SABHA 2014-15 .... കുട്ടികളുടെ സര്‍ഗ്ഗാത്മക പോഷണ പരിപാടി.

കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച ബാലസഭ നടത്തുന്നു. തികച്ചും കുട്ടികളുടെ നിയന്ത്രണത്തിലുള്ള പരിപാടിയാണത്. പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരം ബാലസഭാ കണ്‍വീനര്‍ ശേഖരിക്കുന്നു.



ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ അവരവര്‍ക്ക് മികച്ചതെന്ന് തോന്നുന്ന പരിപാടികള്‍ യാതൊരു മടിയുമില്ലാതെ അവതരിപ്പിക്കുന്നു.

INDEPENDENCE DAY

68-ാം സ്വാതന്ത്ര്യ ദിന റാലിക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇന്ത്യയുടെ പതാക കൈയ്യിലേന്തി നില്‍ക്കുന്ന കുട്ടികള്‍.....

സ്കൂള്‍ അസംബ്ലിയില്‍ അണിനിരന്ന കുട്ടികള്‍...... ഇന്ത്യയുടെ അടയാളങ്ങള്‍ ധരിച്ച് ദേശീയ ബോധം ഉള്‍ക്കൊണ്ട് രാജ്യസ്നേഹം തുടിക്കുന്ന പാട്ടുകള്‍ ശ്രവിക്കുന്നു. ക്ലബ്ബ് പ്രവര്‍ത്തകര്‍ പരിപാടികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് സ്കൂള്‍ മുറ്റത്ത് അണിനിരന്നിരിക്കുന്നു.

ഭാരത് മാതാ കീ ജയ്.....!! ആവേശമുള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികള്‍...

68-ാം സ്വാതന്ത്ര്യ ദിനത്തില്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ. അബ്ദുള്ള പതാക ഉയര്‍ത്തുന്നു. ഹെഡ്മിസ്ട്രസ്, മറ്റു പി.ടി.എ.ഭാരവാഹികള്‍ സമീപം.

Monday, 18 August 2014

വ്യായാമ ക്ലാസ്

പരിസ്ഥിതി ദിനത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സത്യവതി ടീച്ചര്‍ കുട്ടികള്‍ക്ക് തൈ വിതരണം നടത്തുന്നു.

Saturday, 9 August 2014

2014 - 15 വര്‍ഷത്തെ സാക്ഷരം ക്ലാസ്

എല്ലാ കുട്ടികളും എഴുത്തിന്റേയും വായനയുടേയും ലോകത്തേക്ക് കുതിച്ചുയരാന്‍ സഹായകമാവുന്ന സാക്ഷരം ക്ലാസുകള്‍ 06-08-2014ന് സ്കൂളില്‍ ആരംഭിച്ചു.