Sunday, 16 November 2014

വിദ്യാരംഗം - സാഹിത്യ മത്സരം

                                     സാഹിത്യോത്സവം - 2014

          കുമ്പള ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം 11-11-2014നു ചൊവ്വാഴ്ച ജെ.എ.എസ്.ബി.എസ്. മാന്യയില്‍ വെച്ച് നടന്നു. അന്നേ ദിവസം നമ്മുടെ സ്കൂളില്‍ നിന്ന് ആകെ നാല് കുട്ടികളെ വിവിധ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയുണ്ടായി. കാവ്യ മഞ്ജരി, ചിത്രരചന, കടങ്കത മത്സരം തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികള്‍ അവരുടെ കഴിവ് പ്രകടിപ്പിച്ചത്. രാവിലെ കൃത്യം 10നു തന്നെ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുകയും, രജിസ്ട്രേഷന്‍  - ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ യഥാസമയത്ത് കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം നല്‍കുകയും ചെയ്തു.

        കുട്ടികളോടൊപ്പം എസ്കോര്‍ട്ടിംഗ് ടീച്ചേഴ്സായി സ്മിത ടീച്ചര്‍, സെറീന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മല്‍സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ എല്ലാവരും വളരെ ഉല്‍സാഹത്തോടെയാണ് പരിപാടികളെ എതിരേറ്റത്. പങ്കെടുത്ത ഇനങ്ങളില്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായില്ലെങ്കിലും അവരവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയായി മാന്യ സ്കൂള്‍ മാറി. ഇതുപോലുള്ള പരിപാടികളില്‍ പങ്കെടുത്ത് സര്‍ഗ്ഗാത്മകത തെളിയിക്കാന്‍ എല്ലാ കുട്ടികളും മുമ്പോട്ട് വരണമെന്ന് സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് സത്യവതി ടീച്ചര്‍ പ്രത്യേകം മറ്റുകുട്ടികളോടായി ഉണര്‍ത്തി. ഇത് എല്ലാ കുട്ടികള്‍ക്കും പ്രചോദനമാവട്ടെ എന്നും ടീച്ചര്‍ ആശംസിച്ചു.

       
 

Sunday, 2 November 2014

നവംബര്‍ ഒന്ന് - കേരളപ്പിറവി ദിനം ... സ്കൂളില്‍ ഒരുക്കിയ പ്രത്യേക പരിപാടികള്‍

കേരളത്തിന്റെ 58-ാം പിറന്നാള്‍ ജി.എല്‍.പി. സ്കൂള്‍ കണ്ണൂരിലെ നാലാം ക്ലാസിലെ കുട്ടികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.


ആശംസകളർപ്പിക്കുന്നു ഞങ്ങൾ 

പിറന്നനാടിനഭിമാനപൂർവ്വം....

വളരുകയെൻ നാടേ ,കലകൾ 

വളര്‍ത്തുകയെൻ നാടേ ....... 

കിളിമൊഴി യാകും മലയാളത്തിൽ 

കളമൊഴി പാടും നാടേ........


                 കേരളത്തിനു പിറന്നാളാശംസകൾ നേർന്നതിനൊപ്പം ക്ലാസ്സിൽ സമൂഹ ഭക്ഷണം നടന്നു. കുട്ടികൾ അവരവരുടെ വീടുകളിൽ  നിന്നും 10 പേ ർക്കുള്ള കറികൾ ഉണ്ടാക്കി കൊണ്ടുവന്നു.

പുതിയ പ്രവൃത്തി പഠന പദ്ധതി പ്രകാരം 4 ക്ലാസ്സിൽ നേടേണ്ട ആഹാര സംസ്കരണ രീതി ,പാചക രീതി പഠനവുമായി ബന്ധപ്പെടുത്തി ക്ലാസ്സിൽ സലാഡ് ഉണ്ടാക്കുന്ന രീതി പരിചയപ്പെടുത്തി. 

10 വ്യത്യസ്ത കറികളും, സേമിയ പായസവും, നെയ്പ്പായസവും ക്ലാസ്സിൽ ഉണ്ടാക്കിയ സാലഡും കൂടിയായപ്പോൾ സദ്യ തന്നെയായി. 
മറ്റു ക്ലാസ്സിലെ അധ്യാപകരെയും ക്ഷണിച്ചു കൊണ്ട് നാലാം ക്ലാസിലെ കേരളപ്പിറവി ദിനാഘോഷം ഗംഭീരമായി.
 

സാലഡ് നിർമ്മിക്കുന്നതെങ്ങനെ ...... പ്രവൃത്തി പരിചയ പഠനം 

ആഹാരത്തിന്റെ ആകർഷണീയത ..........പ്രകൃതിയുടെ നിറങ്ങൾ 

സാലഡ് തയ്യാർ .............

കുട്ടികളുടെ വീടുകളിൽ  നിന്നെത്തിച്ച വിഭവങ്ങൾ 

ക്ലാസ്സിലൊരു കൂട്ടായ്മ.......... 

ഒപ്പം ചേർന്ന്  ....ഓർമ്മകൾ പങ്കുവെച്ചു അധ്യാപികയും കുട്ടികളും. 
ഒന്നാം ക്ലാസ്സിൽ തന്റെ കൈകളിലെത്തിയ കുട്ടികളോടൊപ്പം വർഷാവർഷം ജയിച്ചു ജയിച്ചു ടീച്ചറും നാലാം ക്ലാസ്സിൽ. .........
  









Friday, 31 October 2014

ജി.എല്‍.പി. സ്കൂള്‍


സ്പോര്‍ട്സ് പരിശീലനത്തിൽ 

ഇപ്പോഴത്തെ നാലാം ക്ലാസ്സിലെ കുട്ടികൾ ഒന്നാം ക്ലാസ്സിലായിരുന്നപ്പോൾ 

Thursday, 30 October 2014

കുട്ടികളുടെ ആവേശത്തോടെയുള്ള പത്രവായന

കുട്ടികള്‍ വിശ്രമവേളയില്‍ പത്രവായനയില്‍....
        
      ക്ലാസ്മുറിയിലെ സ്വയം നിയന്ത്രിത പ്രവർത്തനമാണ് ഇത് .ക്ലാസ് ലീഡറുടെ നേതൃത്വത്തിൽ ഒഴിവു  സമയങ്ങളിൽ മുഴുവൻ  പത്രം  വായിക്കുന്നു . വാര്‍ത്തകളും  ചിത്രങ്ങളും പങ്കു വച്ച് അവർ ഇന്നിന്റെ  ലോകത്തോട്‌ ഇപ്പോൾ കൂടുതൽ അടുത്തിരിക്കുന്നു.പഠനപ്രവർത്തനവുമായി ഇഴുകിച്ചേർന്നു കൊണ്ട് , മാതൃഭുമി കാഴ്ച്ച, മനോരമ പഠിപ്പുര , എന്നീ പ്രസിദ്ധീകരണങ്ങൾ വായിച്ചശേഷം  സൂക്ഷിച്ചുവെക്കാനും കുട്ടികൾ ഔത്സുക്യം കാട്ടുന്നു.
പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് ഒരു കൈത്താങ്ങാകാൻ ഇവർ മൂന്നാം ക്ലാസ്സിൽ വച്ച് തുടങ്ങിയ ഒരു പ്രവർത്തനത്തിന്റെ തുടർച്ച  നാലാം ക്ലാസ്സിലും .......... 

കന്നഡ മാതൃഭാഷയായ കുട്ടി മലയാളപത്രം ശരിയായി വായിക്കുന്നു........

30-10-2014നു സ്കൂള്‍ അങ്കണത്തില്‍ വെച്ചുള്ള കായിക മത്സരം - ഒരു കാഴ്ച

സ്കൂള്‍ സ്പോര്‍ട്സ്

ഓണ്‍ യുവർ മാർക്ക് ............

ഒന്നാം ക്ലാസ്സ്  ഫിനിഷിംഗ് പൊയന്റിലേക്ക്.........



Wednesday, 24 September 2014


Agriculture in school with the help of seeds gave away by puthige Krishibhavan

പച്ചക്കറി കൃഷി 2013-14 

അച്ചിങ്ങ പയർ 

കുട്ടികൾ കൃഷിത്തോട്ടത്തിൽ 

കോവയ്ക്ക കൃഷി... വിളവെടുപ്പ്....

കൂട്ടായ പ്രവർത്തനത്തിൽ