Sunday 2 November 2014

നവംബര്‍ ഒന്ന് - കേരളപ്പിറവി ദിനം ... സ്കൂളില്‍ ഒരുക്കിയ പ്രത്യേക പരിപാടികള്‍

കേരളത്തിന്റെ 58-ാം പിറന്നാള്‍ ജി.എല്‍.പി. സ്കൂള്‍ കണ്ണൂരിലെ നാലാം ക്ലാസിലെ കുട്ടികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.


ആശംസകളർപ്പിക്കുന്നു ഞങ്ങൾ 

പിറന്നനാടിനഭിമാനപൂർവ്വം....

വളരുകയെൻ നാടേ ,കലകൾ 

വളര്‍ത്തുകയെൻ നാടേ ....... 

കിളിമൊഴി യാകും മലയാളത്തിൽ 

കളമൊഴി പാടും നാടേ........


                 കേരളത്തിനു പിറന്നാളാശംസകൾ നേർന്നതിനൊപ്പം ക്ലാസ്സിൽ സമൂഹ ഭക്ഷണം നടന്നു. കുട്ടികൾ അവരവരുടെ വീടുകളിൽ  നിന്നും 10 പേ ർക്കുള്ള കറികൾ ഉണ്ടാക്കി കൊണ്ടുവന്നു.

പുതിയ പ്രവൃത്തി പഠന പദ്ധതി പ്രകാരം 4 ക്ലാസ്സിൽ നേടേണ്ട ആഹാര സംസ്കരണ രീതി ,പാചക രീതി പഠനവുമായി ബന്ധപ്പെടുത്തി ക്ലാസ്സിൽ സലാഡ് ഉണ്ടാക്കുന്ന രീതി പരിചയപ്പെടുത്തി. 

10 വ്യത്യസ്ത കറികളും, സേമിയ പായസവും, നെയ്പ്പായസവും ക്ലാസ്സിൽ ഉണ്ടാക്കിയ സാലഡും കൂടിയായപ്പോൾ സദ്യ തന്നെയായി. 
മറ്റു ക്ലാസ്സിലെ അധ്യാപകരെയും ക്ഷണിച്ചു കൊണ്ട് നാലാം ക്ലാസിലെ കേരളപ്പിറവി ദിനാഘോഷം ഗംഭീരമായി.
 

സാലഡ് നിർമ്മിക്കുന്നതെങ്ങനെ ...... പ്രവൃത്തി പരിചയ പഠനം 

ആഹാരത്തിന്റെ ആകർഷണീയത ..........പ്രകൃതിയുടെ നിറങ്ങൾ 

സാലഡ് തയ്യാർ .............

കുട്ടികളുടെ വീടുകളിൽ  നിന്നെത്തിച്ച വിഭവങ്ങൾ 

ക്ലാസ്സിലൊരു കൂട്ടായ്മ.......... 

ഒപ്പം ചേർന്ന്  ....ഓർമ്മകൾ പങ്കുവെച്ചു അധ്യാപികയും കുട്ടികളും. 
ഒന്നാം ക്ലാസ്സിൽ തന്റെ കൈകളിലെത്തിയ കുട്ടികളോടൊപ്പം വർഷാവർഷം ജയിച്ചു ജയിച്ചു ടീച്ചറും നാലാം ക്ലാസ്സിൽ. .........