Children's Corner

അക്ഷരം പഠിച്ച് തുടങ്ങന്ന കുരുന്നുകളുടെ സര്‍ഗ്ഗവാസനകളിലൂടെ ഒരെത്തിനോട്ടം....ഇതാ...ഇവിടെ തുടങ്ങുന്നു....
 ‌


കുഞ്ഞിപ്പാട്ടുകള്‍


മുല്ല
മുഹമ്മദ് മുനവ്വിര്‍ (S.T.D. II)

ഇന്നലെ ഞാനൊരു മുല്ല നട്ടു
മുല്ല്ക്ക്ക്കുടം വെള്ളം വീഴത്തി
വെള്ളിക്കുടം കൊണ്ടു
പൊന്നിന്‍കുടം കൊണ്ടു 
മുത്തുകുടം കൊണ്ടു വെള്ളം വീഴത്തി
തൂമുല്ല വള്ളിക്കു കൂമ്പുവന്നു
പൂമുഖത്താകെ പടര്‍ന്നുനിന്നു
മൊട്ടിട്ടു മൊട്ടിട്ടു മൊട്ടിട്ടു മുറ്റത്തെ
മുല്ലമേല്‍ മുപ്പറം പൂവുണ്ടായി 


കാഴ്ച

അവ്വാമത്ത് അഫീദ യാസിം (S.T.D. III)

താഴോട്ട് നോക്കിയാല്‍ ഭൂമി കാണാം
മേലോട്ട് നോക്കിയാല്‍ മാനം കാണാം..
നേരേ നോക്കീടുകില്‍ മാനവും ഭൂമിയും 
ഒന്നിച്ചു ചേരുന്ന കാഴ്ച കാണാം
നന്നായൊന്നിച്ച് ചേരുന്ന കാഴ്ച കാണാം... 
വള്ളം കളിപ്പാട്ട്

അര്‍ച്ചന (S.T.D. II)
 
പൊന്നുകൊണ്ടു പോള ചാര്‍ത്തി
തെയ് തെയ് തക തെയ് തെയ് തോം..
വെള്ളി കൊണ്ടു മണി കെട്ടി
തിത്തിത്താരാ ..... തിത്തൈതെയ്
പരുന്തുപോല്‍ ചുണ്ടന്‍വള്ളം പറന്ന് പോയി..
ഓ... തിത്തിത്താരാ ..... തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം....
പമ്പയാറ്റിന്‍ ഒഴുക്കേറ്റീ...
തെയ് തെയ് തക തെയ് തെയ് തോം
പനയോളം വെള്ളം പൊങ്ങി...
തിത്തിത്താരാ ..... തിത്തൈതെയ്
അതിന്‍ മീതെ ഓടി വെളളം തുഴഞ്ഞ് കേറീ...
ഓ...  തിത്തിത്താരാ ..... തിത്തിത്തെയ്
 തിത്തെയ് തക തെയ് തെയ് തോം....
  

മാല
തസ്ഹീല (S.T.D. II)

എന്തുനല്ല മാല
ചന്തമുള്ള മാല
മാല നല്ല മാല
മനുശന്‍ ഇടന്ന മാല
ഞാന്‍ വരച മാല

കോഴി
മുഹമ്മദ് ഫവാസ് (S.T.D. II)

 കോകോ കൊകും കോഴി
പാറി നടകുന കോഴി
കുഞ്ഞി കുഞ്ഞു കോഴി
മുട്ട തരും കോഴി
നല്ല് കെത്തി എടുകും കോഴി

തത്ത
മുഹമ്മദ് അല്‍സാബിത്ത് (S.T.D. II)

തത്ത നൊല്ല തത്ത
തത്ത പാറി വന്നു
റെണ്ട് കാലുള തത്ത
പച നിറം തത്ത
തത്ത പാറി പേയി 


കൂട്ടുകൃഷി
മുഹമ്മദ് മുനവ്വിര്‍ (S.T.D. II)

കുട്ടനണ്ണാനും കുളക്കോഴിയു
മുറ്റത്തു പണ്ടൊരു വാഴ വെച്ചു
മേലത്തേതൊക്കെനിക്കാണ്...
പൂലനണ്ണാന്‍ ചിലച്ചു....
താഴത്തെതൊക്കൊനിക്കാണ്
പാവമ കോഴി പറഞ്ഞു
വാഴ കുലച്ച് പഴുത്തപ്പോള്‍
വാഴപ്പഴമൊക്കെ അണ്ണാന്
താഴത്തെ മണമോ...കോഴിക്ക്.....

 


സമ്മാനം
മറിയം മുനവ്വിറ (S.T.D. II)

ആ ആ അ
അമ്മവന്‍ വന്നല്ലെ
സമ്മനം തന്നല്ലെ
കൈവള കപ്പി വളാ
കണ്‍മഷി

ഷിലക്ക് ഷിലക്ക് പാവട
താത്തക്ക കുഞ്ഞി വാലട്ടി



മുത്തശ്ശന്‍
മുനവ്വിര്‍ (S.T.D. II)

പടത്തിലുണ്ടൊരു മുത്തശ്ശന്‍
പല്ലില്ലിതൊരു മുത്തശ്ശന്‍
പാലപ്പുവിന്‍ നിറമാണ്
പാലിനൊത്തൊരു ചിരിയാണ്
പിള്ളെര്‍കെല്ലാ ചങ്ങാതി
പിറന്ന മണ്ണില്‍ സേകാതി
ആരാണന്നാ അറിയാമോ
നമ്മുടെ ഗന്തീ അപ്പൂപ്പന്‍

പൂവ്വന്‍കോഴി
റിജാസ് (S.T.D. III)

എതന്ന് ചാദോന്ന്
ചാദെങില് മണ്കൂല
മണ്ക്കുനത് പൂവലേ
പൂവെങ്കില്‍ കെടൂലേ
കെടുന്നത് കയറലേ
കയറകില്‍ ചുറ്റൂലേ
ചുറ്റുനത് പാമ്പലേ
പാമ്പങ്ങില് കെത്തൂലേ
കെത്തുന്നത് കോഴ അലേ
കോയെങ്കി കൊകരകോ

ആകാശം
അബൂബക്കര്‍ മുനവ്വര്‍(S.T.D. III)

 മാ മാ മാനത്ത്
മേ മേ മേകങ്ങള്‍
കണ്ടോ കണ്ടില
കേട്ടോ കേട്ടില്ല
തോട്ടേ തോട്ടില്ല


പച്ചകതരേ ച്ചങ്ങാതി
പച്ചയുടുപ്പിട്ട് യങ്ങോട്ട
തളിരില തിന്നാന് പോകുന്നു

കറുമുറ തിണാന് പോകുന്നു

കുഞ്ഞിക്കഥകള്‍

ബുദ്ധിയുള്ള കാക്ക
ഫാത്തിമത്ത് മഹ്റൂഫ (S.T.D. III)

         ഒരിടത്തൊരിടത്ത് ഒരു കാക്കയുണ്ടായിരുന്നു. ആ കാക്കക്ക് ദാഹിച്ചിട്ട് കഴിയുന്നുണ്ടായിരുന്നില്ല. കാക്ക പറന്ന് പ്പറന്ന് എല്ലാ സ്ഥലം നോക്കി. എവിടെയും വെള്ളമില്ല. കാക്ക ഒരു വീട്ടിലെത്തി. ആ വീട്ടിന്റെ കിണറിനടുത്ത് ഒരു കുടം കണ്ടു. എന്നിട്ട് കാക്ക ഒരു സൂത്രം നോക്കി. എന്നി കാക്ക വീട്ടിന്റെ കുറച്ച് അപ്പുറത്ത്ന്ന് കുറച്ച് കല്ല് കൊണ്ടുവന്ന് അതിലിട്ടപ്പോള്‍ വെള്ളം പെങ്ങിപ്പെങ്ങി വന്നു. കാക്ക വെള്ളം കുടിച്ച് ദാഹം തീര്‍ത്തു പറന്ന് പ്പോയി.

കുയിലും കാക്കയും
അര്‍ച്ചന  (S.T.D. II)

              ഒരു ദിവസം ഒരു കുയില്‍ ഉണ്ടായിരുന്നു. ആ കുയിലിന്റെ വീട് മഴ വന്നിറ്റ് അലിനിറ്റ് പോയി. അപൊള്‍ കാക്കന്റെ വീടിലെക്ക് പോയി. കാക്ക കാക്ക വദില്‍ തുറക്. ഞാന്‍ കുഞ്ഞിനെ കുളിപ്പികുന്നു. കാക്ക കാക്ക വദില്‍ തുറക്. ഞാന്‍ കുഞ്ഞിനെ കുപയം ഇടുന്നു.  കാക്ക കാക്ക വദില്‍ തുറക്. ഞാന്‍ കുഞ്ഞിനെ മയി (കണ്‍മഷി) ഇടുന്നു.  കാക്ക കാക്ക വദില്‍ തുറക്. ഞാന്‍ കുഞ്ഞിനെ ഉറപ്പികുന്നു (ഉറക്കുന്നു).  ------------------------------------

--------------------------
------------------------------------------

ആനയും തുന്നല്‍ക്കാരനും
മുനവ്വിര്‍  (S.T.D. II)
  
                 ഒരു ദിവസം ആന കുളിക്കാന്‍ പോകുകയായിരുന്നു. ആന കുളിച്ച് വരമ്പോള്‍ ഒരു തുന്നല്‍ക്കാരന്റെ വീടിലെത്തി. എന്നിട്ട് തുന്നല്‍ക്കാരന്റെ മുമ്പില്‍ തുമ്പികൈ നീട്ടി. അപ്പോള്‍ തുല്‍കാരന്‍ കഴിലുണ്ടായിരുന്ന (കയ്യില്‍) സൂചി കൊണ്ടൊരു കുത്തുകുത്തി. പിറ്റേദിവസം ആന കുളിച്ച് വരുമ്പോള്‍ തുമ്പികൈല്‍ വെള്ളം നിറച്ച് കൊണ്ട് വന്നു. അന്നിട്ട് തുന്നല്‍കാരന്റെ മുമ്പില്‍  വെള്ളം ഒഴിച്ചു.


പൂച്ചയും എലിയും
അവ്വാമത്ത് അഫീദ യാസിം  (S.T.D. III)
 
 ഒരു ദിവസം ഒരു പൂച്ചക്ക് വിശന്നു വിശന്നു വിഷമത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു. പൂച്ചക്ക് എന്തും കിട്ടിയില്ല. അപ്പോള്‍ പൂച്ചക്ക് ഒരു എലി ഓടുന്നത് കണ്ടു. ആ എലിയെ പിടിച്ച് തിന്നു. എന്നിട്ട് ആ പൂച്ച സന്തോഷത്തോടെ നടന്നുനടന്നു പോയി. അപ്പോള്‍ ആ പൂച്ചയുടെ ചങ്ങാതിമാര്‍ ചോദിച്ചു. നീ എന്താ സന്തോഷത്തോടെ വരുന്നത് ?. അപ്പോള്‍ പൂച്ച പറഞ്ഞു. എനിക്കൊരു എലി കിട്ടി. ഞാന്‍ ആ എലിയെ കൊന്നുതിന്നു. അതുകൊണ്ടാണ് ഞാന്‍ സന്തോഷത്തോടെ വരുന്നത്. എന്റെ വിശപ്പ് മാറി. ഞാന്‍ എന്റെ വീട്ടില്‍ പോകുന്നു. പോവൂ ചങ്ങാതീ.... അങ്ങനെ ചങ്ങാതിമാറും ആ പൂച്ചയും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. 


ഓട്ടമത്സരം
മുഹമ്മദ് ഫവാസ് (S.T.D. II)

 ഒരു ദിവസം മുയലും ആമയും ഉണ്ടായിരുന്നു. മുയല്‍ പറഞ്ഞു. നമുക്ക് ഓട്ടമല്‍സരം കളിക്കാം എന് (എന്ന്) മുയല്‍ പറഞ്ഞു. ആമ പറഞ്ഞു. ശരി നമുക്ക് കളിക്കാം. മുയല്‍ നിരീച്ചു (വിചാരിച്ചു) ആമ പതുങി പതുങി പോകുന്നു എന് നിരീച്ച് മുയല്‍ ഉറങ്ങി. മുയല്‍ എഴുനേല്‍കുമ്പള്‍ ആമ ഒടുന്നു. അത് കണ്ട് മുയല്‍ അല്‍ബുടു(അത്ഭുതപ്പെട്ടു). ഇതാണ് എന്റെ ചെറിയ കഥ. 










 കുട്ടികളുടെ ഡയറിക്കുറിപ്പുകളിലൂടെ.......... 


എന്റെ സ്കൂള്‍
ഫാത്തിമത്ത് മഹ്റൂഫ  (S.T.D. III)


             ഞാന്‍ രാവിലെ എഴുന്നേറ്റു പല്ല് തേച്ചു. ചായയും ഭക്ഷണവും തിന്നു. പിന്നെ കുളിച്ചു ഫ്രശായി വന്നു. എന്നിട്ട് വസ്ത്രം ദരിച്ചു. എന്നിട്ട് ഞാന്‍ 9.30 വീട്ടില്‍ നിന്ന് പുറത്തേക്ക് വന്നു. എന്നിട്ട് ഞാന്‍ റോഡിലൂടെ   കാഴ്ച കളെല്ലോം കണ്ടുവന്നു. പാതിവഴിയില്‍ചങ്ങാതിയായ അസ്മിയയേകണ്ടു. എന്നിട്ട് ഞങ്ങള്‍ കൂടെ വന്നു സ്ക്കൂളിലെത്തി. ബെല്ലടിച്ചു ഞങ്ങള്‍ ഓടിച്ചെന്നുവന്നു. ടീച്ചര്‍മാരോട് കേറട്ടെ എന്ന് ചോതിച്ചു. ക്ലാസില്‍ കയറി. എന്നിട്ട് പുസ്തകം എടുത്ത് വായിച്ചു. ഞങ്ങള്‍ക്ക് ബേബിടീച്ചര്‍ ഇല്ലാത്തതിനു പകരം ഇത്ര ദിവസവം ടീച്ചര്‍ വന്നിടില്ല.  പരിസര പഠനം ഉച്ചയ്ക്ക് ചോറും പയര്‍ കറിയും കഴിച്ചു. എന്നിട്ട് ഞങ്ങള്‍ വീട്ട്കളി കളിച്ചു. എന്നിട്ട് ക്ലാസില്‍ കയറാന്‍ ബെല്ലടിച്ചു. ഞങ്ങള്‍ ക്ലാസില്‍ കയറി. എന്നിട്ട് അറബി ടീച്ചര്‍ ക്ലാസില്‍ കയറി. എന്നി അറബി ടീച്ചര്‍ അറബി പഠിപ്പിച്ചു. വൈകുന്നേരം കളിക്കാന്‍ ബെല്ലടിച്ചു. ഞങ്ങ കളിച്ചു. വീട്ടില്‍ പോകാന്‍ ബെല്ലടിച്ചു വീട്ടിലേക്ക് തിരിച്ച് പോയി. 


കണ്ണൂര്‍ എന്ന ഗ്രാമം
അവ്വാമത്ത് അഫീദ യാസിം  (S.T.D. III)


എന്റെ നാടിന്റെ പേരാണ് കണ്ണൂര്‍. വലിയ മരങ്ങളും ചെറിയ ചെറിയ ചെടികളും ഉണ്ട്. സ്കൂളും മദ്റസയും അടുത്ത് തന്നെ ഉണ്ട്. അതുപോലെതന്നെ ബസ്റ്റോപ്പും അടുത്ത് അടുത്ത് വീടുകളും ഉണ്ട്. മൃഗങ്ങളില്‍ ആട് മുയല്‍, പശു പൂച്ച ധാരാളം മൃഗങ്ങളും ഉണ്ട്. പക്ഷികളും ഉണ്ട്. തത്ത അത് പോലെ കോഴി അങ്ങനെ ധാരാളം പക്ഷികളും ഉണ്ട് അങ്ങനെ എന്തെല്ലാം കളിപ്പാട്ടങ്ങളും ഉണ്ട്. ധാരാളം വയലുകളും അടുത്ത് പീടിയ (കട) ഉണ്ട്. പച്ചക്കറികള്‍ അവിടെ കുറവാണ്. കുറേ ആള്‍ക്കാര്‍ കുമ്പളയിലാണ് പോകുന്നത്. കുറേ ആള്‍ ജോലിക്ക് കടയില്‍ പേവും. ..----
--------
--------
-------

No comments:

Post a Comment