Class Room Activities

നാലാം തരത്തിലെ '' പുഴ കേഴുന്നു  '' എന്ന പാഠഭാഗത്തെ ആസ്പദമാക്കി 'ആത്മകഥ' എഴുതാനുള്ള പ്രവര്‍ത്തനം

മീനിന്റെ ആത്മകഥ
തയ്യാറാക്കിയത് : ഖദീജത്ത് ലുബ്ന (S.T.D. IV)

           പണ്ട് ഞാന്‍ പുഴയില്‍ കുളിച്ചും, കളിച്ചും രസിച്ചിരുന്നു.   കൂട്ടുകാരോടൊപ്പം കളിച്ചും കൂട്ടുകാരും ഞാനും ഒന്നിച്ച് കൂട്ടം കൂടി രസിച്ചു കളിച്ചിരുന്നു. ഒരു കുട്ടി വെള്ളത്തിലേക്ക് കല്ല് ഇട്ടപ്പോള്‍ ഞ്ഞങ്ങള്‍ പേടിച്ച് കൂട്ടം പിരിഞ്ഞു. എവിടേക്ക് പോകണമെന്നറിയാതെ ഞങ്ങള്‍ ചുറ്റും ഓടി. ഭക്ഷണം തിരഞ്ഞ് പോകുമ്പോള്‍ കൂട്ടം കൂടിയേ പോകാറുള്ളൂ. ഭക്ഷണം കിട്ടുമ്പോള്‍ ഞങ്ങള്‍ ചുറ്റും കൂടി നിന്ന് കഴിക്കും. ആരെങ്കിലും പുഴയിലേക്ക് ഇറങ്ങിയാല്‍ ഞങ്ങള്‍ പുല്ലിനിടയില്‍ ഒളിച്ചിരിക്കും. നല്ല കുളിര്‍മ്മ തരുന്ന വെള്ളത്തില്‍ ഓടിയും ചാടിയും കളിച്ചിരുന്നു. അമ്മ, സഹോദരങ്ങള്‍, കൂട്ടുകാര്‍ എല്ലാവരും ഒന്നിച്ച് യാത്ര ചെയ്യും. പുല്ലിനിടയില്‍ ഞങ്ങളെ പിടിച്ച് തിന്നുന്ന പാമ്പ് ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരന്‍ ആ പുല്ലിനിടയിലേക്ക് പോയപ്പോള്‍ എന്റെ സുഹൃത്തിനെ പിടിച്ച് തിന്നു. അതില്‍ എനിക്ക് വളരെയധികം സങ്കടമായി. എന്നാല്‍ പിന്നീട് ആരും ആ പുല്ലിനിടയിലേക്ക് പോയിട്ടില്ല. ആ പാമ്പ് അവിടെനിന്ന് പോയി. പിന്നീട് ഒരിക്കലും ആ പാമ്പ് അവിടേക്ക് വന്നിട്ടില്ല. പിന്നീട് ഞങ്ങള്‍ ആ പുല്ലിനിടയിലായിരുന്നു ഭക്ഷണം ശേഖരിച്ച് വെച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍  ആരോ വെള്ളത്തിലേക്ക്  ചപ്പുചവറുകള്‍ ഇട്ട്  നശിപ്പിച്ചു, വിഷം കലക്കിയും. എനിക്ക് മടുത്തു. ആ പാമ്പ് എന്നെ പിടിച്ച്  ഭക്ഷിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു എന്ന് വിചാരിക്കുമ്പോഴാണ് അശ്വിനും ദീപക്കും വന്നത്. അവര്‍ എത്ര നല്ല കുട്ടികളാ...... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ...........

                          ****      ****       ****                                 

No comments:

Post a Comment