Tuesday 23 September 2014

ഓണാഘോഷം 2014-15

         ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സമുചിതമായി നടത്തി. നാട്ടുകാര്‍ക്ക് പായസ വിതരണം പി.ടി.എ.യുടെ സജീവ പങ്കാളിത്തത്തോടെ നടത്തി. കുട്ടികള്‍ക്ക് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കി.
        സ്കൂളിലെ കുട്ടികള്‍ക്കും സമീപത്തെ അംഗന്‍വാടിയിലെ കുട്ടികള്‍ക്കും ഓണസദ്യ ഒരുക്കി. സാമ്പാര്‍, എലിശ്ശേരി, പച്ചടി, അച്ചാര്‍, പപ്പടം, ഉപ്പേരി, വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി എന്നിവ കൂട്ടി വാഴയിലയില്‍ ഓണസദ്യ വിളമ്പി.
        കുട്ടികള്‍ നാടന്‍പൂക്കള്‍ കൊണ്ട് അതിമനോഹരമായ പൂക്കളം ഒരുക്കി. മാവേലിയെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞും ഓണപ്പാട്ടുകള്‍ പാടിയും അന്നേ ദിവസം ഉത്സവഭരിതമാക്കി.
ചെറുചിരിയോടെ തങ്ങള്‍ ഒരുക്കിയ നാടന്‍ പൂക്കളത്തിനു മുമ്പില്‍

കൊച്ചുകരങ്ങളില്‍ വിരിഞ്ഞ നാടന്‍ പൂക്കളം(കോളാമ്പി, ചെമ്പരത്തി, വേലിപ്പൂ, ഹനുമാന്‍ കിരീടം, ചെമ്പകം, വാടാമല്ലി, അക്കേഷ്യ പ്പൂ, തുമ്പപ്പൂ, വട്ടപ്പലം, റോസാപ്പൂ)




ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍

പന്തി ഭോജനം : അന്യം നിന്നുപോകുന്ന ശീലങ്ങള്‍ പുനരാവിഷ്കരിച്ചപ്പോള്‍....ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന കുരുന്നുകള്‍

ഓണസദ്യ ....തൂശനിലയില്‍ ചോറും കറികളും മനം നിറഞ്ഞുണ്ണുന്ന കുരുന്നുകള്‍... ഈ കാഴ്ച ഇന്ന് അപൂര്‍വ്വം.
വിളമ്പാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഓണസദ്യ വിഭവങ്ങള്‍... സാമ്പാര്‍, എലിശ്ശേരി, പച്ചടി, അച്ചാര്‍, ഉപ്പേരി, വറുത്തുപ്പേരി, ശര്‍ക്കരയുപ്പേരി, പപ്പടം.

നാട്ടുകാര്‍ക്കുള്ള ഓണപ്പായസ വിതരണം (പ്രഥമന്‍).... പായസ വിതരണത്തിന്റെ ഉദ്ഘാടനം ബഹു. പി.ടി.എ. പ്രസിഡണ്ട് അബ്ദുള്ള കെ. നിര്‍വ്വഹിക്കുന്നു. വൈ.പ്രസിഡണ്ട് ശ്രീ.അബ്ബാസ് സമീപം.....

No comments:

Post a Comment